കൊയിലാണ്ടി ഗുരുദേവ കോളജിന് പൊലീസ് സംരക്ഷണം തുടരും
Mail This Article
×
കൊയിലാണ്ടി ∙ ഗുരുദേവ കോളജിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊലീസ് ഇടപെടണമെന്നും നിരീക്ഷണം തുടരണമെന്നും ഹൈക്കോടതി നിർദേശിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളജ് പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്കരൻ നൽകിയ ഹർജി തീർപ്പാക്കിയാണു ജസ്റ്റിസ് വി.ജി.അരുൺ ഉത്തരവായത്. കോളജ് അധികൃതരുടെ അനുമതിയില്ലാതെ പുറത്തു നിന്നുള്ളവരെ പ്രവേശിപ്പിക്കരുത്. ആവശ്യപ്പെട്ടാൽ പ്രിൻസിപ്പലിനും ജീവനക്കാർക്കും വിദ്യാർഥികൾക്കും പൊലീസ് സംരക്ഷണം നൽകണം. ഡിജിപിക്കും കൊയിലാണ്ടി പൊലീസിനും മറ്റും ഉത്തരവിന്റെ കോപ്പി നൽകാനും കോടതി നിർദേശിച്ചു.
പ്രിൻസിപ്പലിനെ മർദിച്ചതിന് എസ്എഫ്ഐ പ്രവർത്തകരുടെ പേരിലും എസ്എഫ്ഐയുടെ പരാതിയിൽ പ്രിൻസിപ്പലിനെതിരെയും കേസെടുത്തിരുന്നു. പരാതികളിൽ നടപടി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary:
High Court's order to continue police protection for Koyilandy Gurudeva College
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.