ADVERTISEMENT

തിരുവനന്തപുരം ∙ കുന്നുകൾക്കും പർവതങ്ങൾക്കുമിടയിലൂടെ റോ‍ഡ് നിർമിക്കുന്നതിന് ഇന്ത്യൻ റോഡ് കോൺഗ്രസ് നിശ്ചയിച്ച മാനദണ്ഡങ്ങൾ  പാലിക്കുന്നില്ലെന്നാണ് മണ്ണ് ഇ‌ട‌ിഞ്ഞുണ്ടാകുന്ന അപകടങ്ങൾ സൂചിപ്പിക്കുന്നത്. കർണാടകയിലെ ഷിരൂരിലെ അപകടം വശത്തെ മൺതിട്ടകൾക്ക് ചരിവു നൽകാതെ റോഡ് നിർമിച്ചതു മൂലമാണെന്നാണ് റിപ്പോർട്ടുകൾ. മണ്ണ് ദുർബലമായ പ്രദേശങ്ങളിൽ റോഡിന്റെ വശങ്ങളിൽ നിശ്ചിത ചരിവു നൽകുന്നതിനു പകരം ലംബമായി മുറിച്ചു നിർത്തിയ മൺഭിത്തികൾ (90 ഡിഗ്രി കട്ടിങ്) പാടില്ലെന്നാണു പൊതു നിർദേശം. മണ്ണിന് ഉറപ്പുള്ള സ്ഥലങ്ങളിലും പാറക്കെട്ടുകൾ ഉള്ള മേഖലയിലും കട്ടിങ്ങുകൾ ചരിച്ചു നിർമിക്കാം. മഴവെള്ളവും ഉറവകളും ഒഴുകാൻ ആവശ്യമായ ചാലുകളും വേണം.  

കർണാടകയിൽ മണ്ണിടിച്ചിൽ ലോറി അകപ്പെട്ട സ്ഥലത്ത്   മേൽമണ്ണിന്റെ  കനം കേരളത്തിലേതിനെ അപേക്ഷിച്ച് കൂടുതലാണ്. വലിയ അളവിൽ ജലം ശേഖരിക്കാൻ കഴിയുന്ന തരത്തിലുളള മണ്ണാണിതെന്നു കേരള സർവകലാശാല ജിയോളജി വകുപ്പ് പ്രഫ.ഇ.ഷാജി പറഞ്ഞു. മഴക്കാലത്തു ഭൂജലത്തിന്റെ മർദം കൂടുകയും മണ്ണ് ഇടിച്ചിലായി മാറുകയും ചെയ്യും. ഇതോടെ  ഇത്തരം പ്രദേശങ്ങളിൽ തുടർച്ചയായി മണ്ണിടിയുന്ന സ്ഥിതി  ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Landslides occurs due to non-compliance of Indian Roads Congress standards in road construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com