ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ ഒരു ഗഡു വിതരണം വൈകും. ഇന്നു വിതരണം തുടങ്ങുമെന്നാണ് ധനമന്ത്രി അറിയിച്ചിരുന്നതെങ്കിലും ഇതിനായി തുക അനുവദിച്ച് ഉത്തരവ് ഇറങ്ങാത്തതാണ് കാരണം. 1600 രൂപ വീതം 60 ലക്ഷത്തിൽപരം ഗുണഭോക്താക്കൾക്കു നൽകാനായി 900 കോടി രൂപയാണു വേണ്ടത്. ഈ തുക അനുവദിച്ചാണ് ഉത്തരവ് ഇറങ്ങേണ്ടത്. തുടർന്ന്, ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കണം. ഉത്തരവ് എന്ന് ഇറങ്ങുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

English Summary:

Welfare pension installment will be delayed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com