ADVERTISEMENT

കോട്ടയം‌ ∙ ഓർത്തഡോക്സ്‌ സഭയിലെ സീനിയർ വൈദികനും വേദശാസ്ത്ര പണ്ഡിതനും അരനൂറ്റാണ്ടിലധികം വൈദിക സെമിനാരി അധ്യാപകനുമായിരുന്ന ഫാ.ഡോ.ടി.ജെ. ജോഷ്വയുടെ സംസ്കാരം ഇന്നു രാവിലെ 11.30ന് പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളിയിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും ബിഷപ്പുമാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

രാവിലെ 6.30ന് പള്ളം സെന്റ് പോൾസ് പള്ളിയിൽ കുർബാന. 8.30ന് കുറിച്ചി മന്ദിരം കവലയിലുള്ള തെക്കിനേത്ത് ഭവനത്തിൽ പ്രാർഥനകൾക്കുശേഷം ഭൗതികശരീരം പള്ളം സെന്റ് പോൾസ് പള്ളിയിലേക്കു വിലാപയാത്രയായി കൊണ്ടുപോകും. 

ഇന്നലെ പഴയ സെമിനാരിയിൽ പൊതുദർശനത്തിനായി കൊണ്ടുവന്ന ഭൗതികശരീരം വൈദിക സെമിനാരി വൈസ് പ്രസിഡന്റ് മാത്യൂസ് മാർ തിമോത്തിയോസ്, പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. പ്രാർഥനകൾക്ക് പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നൽകി. 

തോമസ് മാർ അത്തനാസിയോസ്, യൂഹാനോൻ മാർ പോളികാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ ദിയസ്കോറസ്, യൂഹാനോൻ മാർ ദിമെത്രയോസ്, ഗീവർഗീസ് മാർ യൂലിയോസ്, തോമസ് മാർ ഇവാനിയോസ്, ഗീവർഗീസ് മാർ തെയോഫിലോസ്, ഗീവർഗീസ് മാർ പക്കോമിയോസ്, സഖറിയ മാർ സേവേറിയോസ് എന്നിവർ ശുശ്രൂഷകളിൽ പങ്കെടുത്തു.  

ബിഷപ് ഡോ.ഉമ്മൻ ജോർജ്, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ, നേതാക്കളായ വി.എം സുധീരൻ, പി.സി ചാക്കോ, മുൻ എംപി തോമസ് ചാഴികാടൻ, ജോസഫ് എം.പുതുശ്ശേരി എന്നിവർ അന്തിമോപചാരം അർപ്പിച്ചു. മലയാള മനോരമയ്ക്കു വേണ്ടി മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു അന്തിമോപചാരം അർപ്പിച്ചു.

English Summary:

Fr TJ Joshua's funeral today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com