ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡിനു മുൻപുള്ള വർഷങ്ങളെക്കാൾ ആഭ്യന്തര, വിദേശ സഞ്ചാരികൾ ഇന്ത്യയുടെ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായ വർഷമാണ് 2023–24. മുംബൈ കേന്ദ്രീകരിച്ചു കൊച്ചിയിലേക്കും ലക്ഷദ്വീപിലേക്കും ഉൾപ്പെടെ 4.7 ലക്ഷം വിനോദ സഞ്ചാരികൾ ജലയാത്ര നടത്തിയെന്നാണു കണക്ക്. ഇതു തിരിച്ചറിഞ്ഞ്, ഇന്ത്യയിൽ ക്രൂസ് ടൂറിസം ഓപ്പറേറ്റ് ചെയ്യുന്ന വിദേശ ഷിപ്പിങ് കമ്പനികൾക്കു കേന്ദ്ര ബജറ്റിൽ നികുതിയിളവു പ്രഖ്യാപിച്ചതു വിഴിഞ്ഞം, കൊച്ചി ഉൾപ്പെടെ സംസ്ഥാനത്തെ തുറമുഖങ്ങൾക്കും ടൂറിസം മേഖലയ്ക്കും നേട്ടമാകുമെന്നാണു പ്രതീക്ഷ.

വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളും മാരിടൈം ബോർഡിനു കീഴിലുള്ള തുറമുഖങ്ങളും ബന്ധിപ്പിച്ചു ക്രൂസ് ടൂറിസം പദ്ധതി സംസ്ഥാന സർക്കാരും ലക്ഷ്യമിടുന്നുണ്ട്. വിദേശ ഷിപ്പിങ് കമ്പനികൾ മത്സരസ്വഭാവത്തോടെ രംഗത്തെത്തിയാൽ കുറഞ്ഞ ചെലവിൽ, കൂടുതൽ കണക്ടിവിറ്റിയുള്ള ക്രൂസ് സർവീസുകൾ ആരംഭിച്ചേക്കാം.

കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 2023 വരെയുള്ള 10 വർഷത്തിനിടയിൽ കൊച്ചി തുറമുഖം വഴി 3.80 ലക്ഷം യാത്രക്കാരാണ് എത്തിയത്. 2021 മുതലുള്ള 2 വർഷത്തിനിടയിൽ കൊച്ചി കേന്ദ്രമായി നടത്തുന്ന ആഭ്യന്തര ക്രൂസ് സർവീസിൽ 53,826 യാത്രക്കാർ സഞ്ചരിച്ചുവെന്നാണു കണക്ക്. 

English Summary:

Reduction in cruise tourism tax will be beneficial for Kerala/Union Budget 2024-25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com