ADVERTISEMENT

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികളിൽ കോടതി ഇന്നു വാദം കേൾക്കും. കേസിലെ ചില പ്രതികൾ തുടരന്വേഷണം നേരിടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം സമർപ്പിച്ച ഹർജി വിചാരണക്കോടതി പരിഗണിക്കും.

കേസ് റജിസ്റ്റർ ചെയ്തു 6 മാസം കഴിഞ്ഞിട്ടും വിചാരണ നടപടികൾ തുടങ്ങാത്തതു പ്രതികളെ സംരക്ഷിക്കാനാണെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. 2018 സെപ്റ്റംബർ 26നാണു കേസിന്റെ കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിച്ചത്. വിചാരണ ഇനിയും നീളുന്നതു പ്രോസിക്യൂഷനു വലിയ വെല്ലുവിളിയാണ്. 

English Summary:

Argument in trial proceedings today on Abhimanyu case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com