മഞ്ഞപ്പിത്തം: യുവതി മരിച്ചു
Mail This Article
×
ചെറുതോണി ∙ മഞ്ഞപ്പിത്തം ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മേലുകാവുമറ്റം മഠത്തിപ്പറമ്പിൽ പ്രശാന്തിന്റെ ഭാര്യ ദിവ്യ പ്രശാന്താണ് (32) മരിച്ചത്. ഐടി ജീവനക്കാരനായ ഭർത്താവ് പ്രശാന്തിനൊപ്പം ദിവ്യ ബെംഗളൂരുവിലാണു താമസിച്ചിരുന്നത്. മഞ്ഞപ്പിത്തം ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. റിട്ട.സർക്കിൾ ഇൻസ്പെക്ടർ ഭൂമിയാംകുളം മൂന്നോലിക്കൽ സോമനാഥന്റെയും സുജയുടെയും മകളാണ് ദിവ്യ. സംസ്കാരം ഇന്ന് 2ന് ഭൂമിയാംകുളത്ത് മൂന്നോലിക്കൽ വീട്ടുവളപ്പിൽ. ഏകസഹോദരി: ദീപ.
English Summary:
woman died due to jaundice
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.