എക്സൈസ് സ്ഥലംമാറ്റപ്പട്ടിക മന്ത്രിയുടെ ഓഫിസ് മരവിപ്പിച്ചു
Mail This Article
×
തിരുവനന്തപുരം∙ എക്സൈസ് കമ്മിഷണർ പുറത്തിറക്കിയ എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥ സ്ഥലംമാറ്റപ്പട്ടിക മന്ത്രിയുടെ ഓഫിസ് മരവിപ്പിച്ചു. ഇന്റലിജൻസിലെ 42 അസിസ്റ്റന്റ് കമ്മിഷണർമാരെയും പ്രിവന്റീവ് ഓഫിസർമാരെയും സ്ഥലംമാറ്റി കഴിഞ്ഞ 26നാണ് എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് ഉത്തരവിറക്കിയത്.
എക്സൈസ് സ്റ്റാഫ് അസോസിയേഷനു വേണ്ടപ്പെട്ട ചിലർ ഈ പട്ടികയിലുണ്ടെന്നും അവർ മന്ത്രി ഓഫിസുമായി ബന്ധപ്പെട്ടുവെന്നുമാണ് ആക്ഷേപം. അറിയിപ്പു ലഭിച്ച ശേഷം സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കിയാൽ മതിയെന്നും മന്ത്രിയുടെ ഓഫിസിൽ നിന്ന് എക്സൈസ് കമ്മിഷണർക്കു നിർദേശം നൽകിയെന്നാണ് വിവരം.
English Summary:
Minister's office freeze excise transfer list
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.