ADVERTISEMENT

കട്ടപ്പന ∙ ‘വർക് ഫ്രം ഹോം’ വഴി പണം സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച് യുവാവിന്റെ കയ്യിൽനിന്ന് 6 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് പരാതി. കാഞ്ചിയാർ വെള്ളിലാംകണ്ടം കോരംകുഴയ്ക്കൽ റിനോയിയുടെ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്തു.

വർക്ക് ഫ്രം ഹോം ആയി ദിവസം 4500 രൂപ വരെ സമ്പാദിക്കാമെന്നു പറഞ്ഞ് തട്ടിപ്പുസംഘം ടെലിഗ്രാമിലൂടെയാണ് യുവാവിനെ ബന്ധപ്പെടുന്നത്. പിന്നീട് ത്രില്ലോഫീലിയ എന്ന വാട്‌സാപ് ഗ്രൂപ്പിൽ ചേർക്കുകയും യുവാവിന്റെ അക്കൗണ്ടിലെ വോലറ്റിലേക്ക് 10,000 രൂപ നൽകുകയും ചെയ്തു. ഈ തുക ഉപയോഗിച്ച് 20 ടാസ്‌കുകൾ യുവാവ് പൂർത്തിയാക്കിയതോടെ 1031 രൂപ കമ്മിഷനായി നൽകി. വീണ്ടും ഇത്തരം ടാസ്ക് ചെയ്യണമെങ്കിൽ പണം അടയ്ക്കണമെന്നും ഈ തുകയും കമ്മിഷനും തിരികെ ലഭിക്കുമെന്നും യുവാവിനെ വിശ്വസിപ്പിച്ചു. യുവാവിന്റെ അക്കൗണ്ടിൽ നിന്ന് തട്ടിപ്പുസംഘത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്കാണ് പണം അയപ്പിച്ചത്.

ജൂലൈ 19 മുതൽ 31 വരെയുള്ള കാലയളവിൽ പല തവണയായി 6,18,411 രൂപയാണ് ഈടാക്കിയത്. അതിനുശേഷം പണവും കമ്മിഷനും നൽകാതായപ്പോഴാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

English Summary:

Man lost six lakhs in online scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com