ADVERTISEMENT

പാമ്പനാർ ∙ തേയിലത്തോട്ടത്തിൽ ജോലിക്കെത്തിയ സ്ത്രീ തൊഴിലാളികൾ പുലിയെ കണ്ടു ഭയന്ന് ബോധരഹിതരായി. ലാഡ്രം ലക്ഷ്മികോവിൽ എസ്റ്റേറ്റിൽ ജോലിക്കെത്തിയ സെൽവം, ഉമ എന്നിവരാണ് ചതുപ്പിൽ കിടക്കുന്ന പുലിയെക്കണ്ടു ബഹളം കൂട്ടിയതിനു പിന്നാലെ ബോധരഹിതരായി വീണത്.

തൊഴിലാളികളുടെ ബഹളം കേട്ടു പുലി കാട്ടിലേക്കു ചാടി മറഞ്ഞു. ചതുപ്പിൽ മൂന്ന് പുലികൾ ഉണ്ടായിരുന്നെന്ന് സ്ത്രീകൾ പറയുന്നു. കഴിഞ്ഞ ദിവസം ഏതാനും കിലോമീറ്റർ അകലെ ലാഡ്രത്ത് പശുവിനെ പുലി വകവരുത്തിയിരുന്നു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. പിന്നീട് വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ കിട്ടിയില്ല. 

പീരുമേട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്യമൃഗശല്യം ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി, വനം മന്ത്രി എന്നിവരെ നേരിൽ കണ്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പീരുമേട് പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ എംഎൽഎ എന്നിവരുടെ പിന്തുണയും തേടാൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ അധ്യക്ഷത വഹിച്ചു.

വന്യമൃഗ ശല്യത്തിൽ നിന്നു പ്രദേശവാസികളെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 17ന് പീരുമേട് ഡിഎഫ്ഒ ഓഫിസിലേക്ക് മാർച്ച് നടത്തും.

English Summary:

Women fainted after seeing Tiger in Tea estate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com