ADVERTISEMENT

ഒല്ലൂർ ∙ മഴക്കാലത്തു പതിവായി വെള്ളം കയറാറുള്ള  പാടം ഈടായി സ്വീകരിച്ചു കുട്ടനെല്ലൂർ സഹകരണ ബാങ്ക് വായ്പയായി അനുവദിച്ചത് 1.43 കോടി രൂപ. വായ്പയ്ക്കു പുറമേ 5 കുറികൾക്കു ജാമ്യവസ്തുവായും ഇതേ പാടം ഉപയോഗിച്ചു. ബാങ്കിന്റെ പ്രവർത്തനപരിധിക്കു പുറത്തുള്ള പാടത്തിന്റെ പേരിൽ അനുവദിച്ച വായ്പകളിൽ തിരിച്ചടവില്ലാതായതോടെ കുടിശിക രണ്ടരക്കോടി രൂപയായി ഉയർന്നിട്ടുണ്ട്. 

തൈക്കാട്ടുശേരി തേമാലിപ്പാടത്തുള്ള 50 സെന്റ് പാടവും ഇതോടു ചേർന്നു 30 സെന്റ് കരഭൂമിയും ഉൾപ്പെടെ ജാമ്യമായി നൽകിയാണു വായ്പ തരപ്പെടുത്തിയത്. പ്രദേശവാസികളായ ദമ്പതികളുടെ പേരിലുള്ളതാണു പാടവും കരഭൂമിയും. ഇതിന്റെ വിപണിമൂല്യം പോലും കണക്കാക്കാതെ ഒരു കോടി രൂപ ആദ്യം വായ്പയായി നൽകി. പിന്നാലെ 5 കുറികളിലായി 43 ലക്ഷം രൂപയും ഇതേ ഭൂമിയുടെ ഈടിൽ നൽകി. തട്ടിപ്പുകൾ പുറത്തു വന്ന ശേഷം നടത്തിയ അന്വേഷണത്തിൽ ഭൂമിയുടെ വിപണിമൂല്യം 50 ലക്ഷം രൂപ മാത്രമെന്നു കണ്ടെത്തിയിട്ടുണ്ട്. 

2022 മേയിൽ സഹകരണ വകുപ്പു പുറത്തിറക്കിയ അന്വേഷണ റിപ്പോർട്ടിൽ 27 കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. സിപിഎം നേതൃത്വത്തിലുള്ള 2 ഭരണസമ‍ിതികളുടെ കാലത്താണിത്.  അപേക്ഷകൾക്ക് ഈടുവസ്തുവിന്റെ യഥാർഥ മൂല്യത്തേക്കാൾ നാലിരട്ടി വരെ വായ്പ അനുവദിച്ചതായും ബാങ്കിന്റെ പ്രവർത്തനപരിധിക്കു പുറത്തു ക്രമവിരുദ്ധമായി വായ്പ നൽകിയെന്നും വ്യാജരേഖകൾ ചമച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

English Summary:

Kuttanellur Bank Fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com