ADVERTISEMENT

കോട്ടയം ∙ ഹൃദയങ്ങൾക്കും ജീവിതങ്ങൾക്കും ആഹ്ലാദതാളം പകർന്ന് കാൽനൂറ്റാണ്ടു പൂർത്തിയാക്കുന്ന ‘ഹൃദയപൂർവം’ പദ്ധതിയുടെ ഇൗ വർഷത്തെ രണ്ടാമത്തെ പരിശോധനാ ക്യാംപ് കൊച്ചി കടവന്ത്ര ലയൺസ് ക്ലബ് കമ്യൂണിറ്റി സെന്ററിൽ നടക്കും. ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ നടക്കുന്ന ക്യാംപിലേക്ക് ഇന്നു മുതൽ റജിസ്റ്റർ ചെയ്യാം. 

മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നൊരുക്കുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയുടെ ഭാഗമായി കൊല്ലത്തു നടന്ന ഇൗ വർഷത്തെ ആദ്യത്തെ ക്യാംപിലൂടെ കുട്ടികൾ അടക്കം 90 പേരാണു സൗജന്യ ഹൃദയ ശസ്ത്രക്രിയയ്ക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ 46 പേരുടെ ശസ്ത്രക്രിയ പൂർത്തിയായി. പ്രതിവർഷ വരുമാനം 60,000 രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ ഹൃദ്രോഗികൾക്കാണു പരിശോധനയ്ക്കും സൗജന്യ ഹൃദയ ശസ്‌ത്രക്രിയയ്‌ക്കും അർഹത. 60 വയസ്സിൽ താഴെയുള്ളവർക്കു മുൻഗണനയുണ്ട്. 

മുൻപു ‘ഹൃദയപൂർവം’ പദ്ധതി വഴി ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ തുടർപരിശോധനയും ഈ ദിവസങ്ങളിൽ നടക്കും. ഇവരും റജിസ്റ്റർ ചെയ്യണം. 27നുള്ളിൽ റജിസ്റ്റർ ചെയ്യുന്നവരെ കൊച്ചിയിൽ നടക്കുന്ന ക്യാംപിൽ ഉൾപ്പെടുത്തും. ക്യാംപിലെ പരിശോധനയ്‌ക്കു ശേഷം മദ്രാസ് മെഡിക്കൽ മിഷനിലെ വിദഗ്‌ധ ഡോക്‌ടർമാരുടെ സമിതി ശസ്‌ത്രക്രിയ ആവശ്യമായവരുടെ മുൻഗണനപ്പട്ടിക തയാറാക്കും. കുടുംബ വാർഷിക വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റും മുൻചികിത്സാ രേഖകളും പരിശോധനയ്ക്കെത്തുമ്പോൾ ഹാജരാക്കണം. ഇതുവരെ കുട്ടികളുൾപ്പെടെ 2400 പേർക്കാണു പദ്ധതി വഴി സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തിയത്. 

വിവരങ്ങൾക്ക്: 98953 99491. (പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ 6 വരെ ഫോണിലൂടെ പേരുകൾ റജിസ്റ്റർ ചെയ്യാം)

English Summary:

Hridayapoorvam project's second camp in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com