ADVERTISEMENT

രാജാക്കാട് ∙ അടച്ചിട്ടിരുന്ന വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവും ചാരായവും കണ്ടെത്തി. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് നടത്തിയ പരിശോധനയിലാണ് ഉണ്ടമല സ്വദേശി കൊല്ലപ്പള്ളി സൈബു തങ്കച്ചന്റെ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നു 12 കിലോഗ്രാം കഞ്ചാവ്, 25 ലീറ്റർ ചാരായം, 150 ലീറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവ പിടികൂടിയത്.

പ്രതി വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് വില്ലേജ് ഓഫിസറെയും പഞ്ചായത്ത് അംഗത്തെയും വിളിച്ചുവരുത്തി എക്സൈസ് സംഘം വീടു തുറന്നു പരിശോധിക്കുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. ഇയാളെ മുൻപു പേരൂർക്കട പൊലീസ് 10.5 കിലോഗ്രാം കഞ്ചാവ് ഓയിലുമായി പിടികൂടിയിരുന്നു. തമിഴ്നാട് വഴി ഇടുക്കി ജില്ലയിലേക്കു കഞ്ചാവ് എത്തിച്ചതിനു ശേഷം മറ്റു ജില്ലകളിൽ എത്തിച്ചു വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സൈബു തങ്കച്ചൻ എന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കഞ്ചാവു കടത്താൻ ഉപയോഗിച്ചിരുന്ന വാഹനങ്ങളിൽ പതിപ്പിച്ചിരുന്ന വ്യാജ നമ്പർ പ്ലേറ്റുകളും വീട്ടിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.വിജയകുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഡി.രാജകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ ടി.എ. അനീഷ്, കെ.എൻ.സിജിമോൻ, ലിജോ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

English Summary:

Ganja seized from closed house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com