ADVERTISEMENT

കോട്ടയം ∙ പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തിയതോടെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു പുതുവേഗം. പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണു വിമാനത്താവള പദ്ധതി പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തിയത്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം വഴി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള കേന്ദ്ര പദ്ധതിയാണു പിഎം ഗതിശക്തി. 

ഹൈക്കോടതി ഇടപെടലിനെത്തുടർന്നു റദ്ദായ, സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇത് അന്തിമഘട്ടത്തിലാണെന്നും വേഗത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അധികൃതർ പറഞ്ഞു. വിജ്ഞാപനത്തിന് ഒപ്പം വിമാനത്താവളത്തിന്റെ വിശദ പദ്ധതിരേഖയും (ഡിപിആർ) പ്രസിദ്ധീകരിക്കും. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുപ്പിനു മുന്നോടിയായി സാമൂഹികാഘാത പഠനം നടത്താനുള്ള ഏജൻസിയെയും കണ്ടെത്തണം.

English Summary:

Sabarimala airport included in PM Gati Shakti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com