ADVERTISEMENT

തിരുവനന്തപുരം ∙  പെർമിറ്റ് ഉടമ പുതിയ ഓട്ടോറിക്ഷ വാങ്ങിയാൽ നിലവിലുള്ള പെർമിറ്റ് പുതിയ വാഹനത്തിലേക്കു മാറ്റി നൽകാൻ മോട്ടർവാഹന വകുപ്പ് തീരുമാനം. സിഎൻജി, ഇലക്ട്രിക് ഓട്ടോകൾ വാങ്ങി പെർമിറ്റ് മാറ്റാനാകാതെ ഒട്ടേറെപ്പേർ ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ ‘മനോരമ’യോട് പറഞ്ഞു. ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് എന്ന തീരുമാനത്തിൽനിന്ന് പിന്നാക്കം പോകില്ലെന്നും മന്ത്രി പറഞ്ഞു. 

ഗ്രാമങ്ങളിൽനിന്ന് അത്യാവശ്യത്തിന് ഓട്ടോറിക്ഷ വിളിച്ച് നഗരത്തിലെ ആശുപത്രിയിലേക്ക് പോകാൻ പോലും കഴിയാത്ത സ്ഥിതിയുണ്ട്. ചിലർ ചില പ്രദേശങ്ങൾ കുത്തകയാക്കിയിരിക്കുകയാണ്. ആശുപത്രിയിൽ പോകുന്നവരെ പോലും തടയുന്ന സാഹചര്യം ഉണ്ട്. എല്ലാവർക്കും ടാക്സി വിളിച്ച് ആശുപത്രിയിൽ പോകാൻ കഴിയണമെന്നില്ല. ഇത്തരം കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ഓട്ടോകൾക്ക് സ്റ്റേറ്റ് പെർമിറ്റ് എന്ന തീരുമാനത്തിലെത്തിയതെന്നും മന്ത്രി പറഞ്ഞു. 

പെർമിറ്റ് സംബന്ധിച്ച് സിഐടിയുവിൽ രണ്ടഭിപ്രായം ഉയർന്നതോടെ നേതൃത്വം വെട്ടിലായി. ഭൂരിഭാഗം തൊഴിലാളികളും സ്റ്റേറ്റ് പെർമിറ്റിനെ അംഗീകരിക്കുന്നുവെന്ന് ജില്ലാ കമ്മിറ്റികൾ അറിയിച്ചതോടെ, ഇന്നലെ കേരള സ്റ്റേറ്റ് ഓട്ടോ–ടാക്സി ആൻഡ് ലൈറ്റ് മോട്ടർ  വർക്കേഴ്സ് ഫെഡറേഷൻ ഫെഡറേഷൻ (സിഐടിയു) യോഗം ചേർന്നു.

English Summary:

Permission to exchange old permit for new auto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com