എംപോക്സ്: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ സർവൈലൻസ് ടീം
Mail This Article
×
തിരുവനന്തപുരം ∙ വിവിധ രാജ്യങ്ങളിൽ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ചു സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും സർവൈലൻസ് ടീമിനെ വിന്യസിച്ചു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാൽ വിമാനത്താവളത്തിലെ സർവൈലൻസ് ടീമിനെ അറിയിക്കണം. രോഗികളെ കണ്ടെത്തിയാൽ ഐസലേഷൻ, സാംപിൾ കലക്‌ഷൻ, ചികിത്സ എന്നിവയെല്ലാം നിർവഹിക്കുന്നതിനു മാർഗനിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.
English Summary:
Mpox: Surveillance team at airports
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.