ഓണക്കിറ്റിൽ കശുവണ്ടിയും; ആകെ 14 ഇനങ്ങൾ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ഇത്തവണ നൽകുന്ന സൗജന്യ ഓണക്കിറ്റിൽ 50 ഗ്രാം കശുവണ്ടിപ്പരിപ്പും ഉൾപ്പെടുത്തി. കഴിഞ്ഞ തവണ തുണിസഞ്ചി ഉൾപ്പെടെ 13 ഇനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 14 ആയി. 5.87 ലക്ഷം വരുന്ന മഞ്ഞ റേഷൻ കാർഡ് (അന്ത്യോദയ അന്നയോജന) ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരിൽ 4 പേർക്ക് ഒന്നെന്ന കണക്കിലും വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിലെ എല്ലാ കാർഡ് ഉടമകൾക്കും ഉൾപ്പെടെ ആകെ 5.99 ലക്ഷം പേർക്കാണ് കിറ്റ് വിതരണം ചെയ്യുക. ഇതിനായി 34.29 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ച് ഉത്തരവിറങ്ങി. വിപണിയിൽ ജിഎസ്ടി ഉൾപ്പെടെ 555.50 രൂപ വില മതിക്കുന്ന സാധനങ്ങളാണ് കിറ്റിൽ ഉള്ളതെന്ന് ഉത്തരവിൽ വ്യക്തമാക്കി.
കിറ്റിലെ സാധനങ്ങളും അളവും ജിഎസ്ടി ഉൾപ്പെടെയുള്ള വിലയും (രൂപയിൽ)
1. തേയില (ശബരി) 100 ഗ്രാം– 28.00
2. ചെറുപയർ പരിപ്പ് 250 ഗ്രാം– 35.00
3. സേമിയ പായസം മിക്സ് (മിൽമ) 250 ഗ്രാം– 56.00
4. നെയ്യ് (മിൽമ) 50 മില്ലിലീറ്റർ –41.00
5. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം– 50.00
6. വെളിച്ചെണ്ണ (ശബരി) 500 മില്ലിലീറ്റർ– 90.00
7. സാമ്പാർപൊടി (ശബരി) 100 ഗ്രാം– 41.00
8. മുളകുപൊടി (ശബരി) 100 ഗ്രാം– 24.00
9. മഞ്ഞൾപ്പൊടി (ശബരി) 100 ഗ്രാം– 27.00
10. മല്ലിപ്പൊടി (ശബരി) 100 ഗ്രാം– 17.00
11. ചെറുപയർ 500 ഗ്രാം– 68.00
12. തുവരപ്പരിപ്പ് 250 ഗ്രാം –49.00
13. പൊടി ഉപ്പ് ഒരു കിലോഗ്രാം –13.50
14. തുണിസഞ്ചി ഒരെണ്ണം– 16.00