ADVERTISEMENT

കൊച്ചി ∙ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നിലനിൽക്കെ ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കരുതെന്നു പിഎസ്‌സിക്കു ഹൈക്കോടതി നിർദേശം നൽകി. 2013 ജനുവരി മുതൽ ജൂൺ വരെ പിഎസ്‌സി നടത്തിയ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ഉത്തരങ്ങളും നൽകണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെ  പിഎസ്‌സി നൽകിയ ഹർജിയിലാണു ജസ്റ്റിസ് എസ്.ഈശ്വരൻ ഇക്കാര്യം നിർദേശിച്ചത്.

ചോദ്യപ്പേപ്പറുകൾ നശിപ്പിച്ചെന്നു പിഎസ്‌സി അറിയിച്ചു. ബന്ധപ്പെട്ട ചട്ടങ്ങൾ പ്രകാരം ഇത് ഒരു മാസമേ സൂക്ഷിക്കുകയുള്ളു എന്നും അതിനാൽ നൽകാനാവില്ലെന്നും വ്യക്തമാക്കി. എന്നാൽ ചട്ടപ്രകാരം ഇതിൽ തെറ്റില്ലെങ്കിലും വിവരാവകാശ അപേക്ഷ നിലനിൽക്കെ രേഖകൾ നശിപ്പിച്ചത് അനുചിതമാണെന്നു കോടതി വിലയിരുത്തി.

വിവരാവകാശ അപേക്ഷ നിലനിൽക്കെ രേഖകൾ നശിപ്പിച്ചത് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യത്തെ തകർക്കുന്നതാണ്. ഇത്തരം നടപടി ഭാവിയിൽ ശ്രദ്ധയിൽ പെടുത്തിയാൽ വിവരാവകാശ കമ്മിഷനു യുക്തമായ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

English Summary:

Kerala High Court instruction to PSC, do not destroy records while RTI applications pending

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com