ADVERTISEMENT

ആലുവ∙ ഹേമ കമ്മിറ്റിക്കു മൊഴി നൽകിയ ഇരകൾ വീണ്ടും പൊലീസിനു മൊഴി നൽകണമെന്നും ആരോപണങ്ങളിൽ ഉറച്ചു നിൽക്കണമെന്നും പറയുന്നതിലൂടെ സർക്കാർ ഒരേസമയം ഇരകളെ ഭീഷണിപ്പെടുത്തുകയും പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

‘ഹേമ കമ്മിറ്റിക്ക് ഇരകൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ നിലപാടിൽ മാറ്റമില്ല. കേസെടുക്കാൻ എന്താണു തടസ്സമെന്നു ഹൈക്കോടതി ചോദിച്ചിരുന്നു. ലൈംഗിക ചൂഷണം അടക്കം കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ റിപ്പോർട്ടിൽ ഉണ്ട്. കോൺഗ്രസ് പോഷക സംഘടനാ നേതാവിന് എതിരായ ആരോപണത്തിൽ നേതൃത്വം നടപടി സ്വീകരിക്കും. ഇത്തരക്കാരെ കോൺഗ്രസുമായി ബന്ധപ്പെട്ട സംഘടനകളിൽ വച്ചുപൊറുപ്പിക്കില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ചു മാധ്യമങ്ങളും പ്രതിപക്ഷവും മിണ്ടരുതെന്ന കേന്ദ്രമന്ത്രിയുടെ നിലപാടു വിചിത്രമാണ്. ചലച്ചിത്ര രംഗത്തു നിന്നു വന്ന ആളായതിനാൽ പരാതിക്കാരെ സഹോദരീ സ്ഥാനത്താണ് അദ്ദേഹം കാണേണ്ടിയിരുന്നത് – സതീശൻ പറഞ്ഞു.

English Summary:

Government threatens victims: VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com