ADVERTISEMENT

തിരുവനന്തപുരം ∙ താൻ‍ തെറ്റുകാരനാണെങ്കിൽ അക്കാര്യം കോടതി വിധിക്കട്ടെയെന്നു നടൻ അലൻസിയർ. അലൻസിയർക്കെതിരെയുള്ള പരാതിയിൽ ‘അമ്മ’ നടപടി എടുത്തില്ലെന്ന നടി ദിവ്യ ഗോപിനാഥിന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

‘അന്ന് അങ്ങനെ സംഭവിച്ചു. എന്റെ സമീപനം വിഷമമുണ്ടാക്കിയെന്നു മനസ്സിലായപ്പോൾ മാപ്പും പറഞ്ഞു. ആരുടെയും അവസരം കളയാൻ ശ്രമിക്കാറില്ല. ഒരു പവർ ഗ്രൂപ്പിന്റെയും ആളുമല്ല. കുടുംബമുണ്ട്. ഈ വിഷയത്തിൽ ഒട്ടേറെ വിചാരണ നേരിടേണ്ടിവന്നു. ഇത് ഇനിയും ചർച്ചയ്ക്കു വയ്ക്കരുത്. എന്റെയൊരു മാപ്പുകൊണ്ട് എന്നെ കുറ്റവാളിയാക്കാമെന്നു വിചാരിക്കേണ്ട’ – അലൻസിയർ പറഞ്ഞു. 

‘ആഭാസം’ സിനിമയുടെ സെറ്റിൽ അലൻസിയർ മോശമായി പെരുമാറിയെന്നും തുടർന്നു പരാതി നൽകിയെന്നുമായിരുന്നു ദിവ്യ ഗോപിനാഥ് വ്യക്തമാക്കിയത്. നടപടി ഉണ്ടാകാതിരുന്നതിനെത്തുടർന്ന് ഇക്കാര്യം ഭാരവാഹിയായിരുന്ന ഇടവേള ബാബുവിന്റെ ശ്രദ്ധയിൽപെടുത്തി. അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടി. എന്നാൽ, ‘അമ്മ’ ഇക്കാര്യത്തിൽ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല.

English Summary:

Let the court judge that guilty matter, Alencier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com