ADVERTISEMENT

കൊച്ചി∙ മൂന്നാർ പാതയിൽ നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെ വഴിയരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ കണ്ടെത്തി ഒരു മാസത്തിനകം മുറിച്ചു മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു. ജനങ്ങൾക്കു ഭീഷണിയായി നിലകൊള്ളുന്ന മരങ്ങൾ കണ്ടെത്താൻ കലക്ടർക്കാണു നിർദേശം. വനം/ട്രീ കമ്മിറ്റി ഉദ്യോഗസ്ഥരെ നിയോഗിച്ച് ഇത്തരം മരങ്ങൾ മുറിച്ചു നീക്കുന്ന കാര്യം ഉറപ്പാക്കണമെന്നും നിർദേശിച്ചു. 

നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള ഭാഗത്ത് വഴിയരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് അടിമാലി മന്നാൻകണ്ടം സ്വദേശി സന്തോഷ് മാധവൻ നൽകിയ ഹർജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

കൊച്ചി– ധനുഷ്കോടി ദേശീയപാതയ്ക്കു സമീപം നേര്യമംഗലം വില്ലാഞ്ചിറയിൽ ജൂൺ 24നു കാറിനു മുകളിൽ മരം വീണ് തങ്കമണി സ്വദേശി ജോസഫ് തോമസ് മരിച്ച സംഭവമുണ്ടായി. 2 മാസത്തിനിടെ റോഡ് പുറമ്പോക്കിൽ നിന്ന 27 മരങ്ങൾ വീണിട്ടുണ്ടെന്നും മഴ കനക്കുമ്പോൾ ഇടുക്കിയിൽ മണ്ണിടിച്ചിലും മരം വീഴ്ചയും പതിവാണെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി. ദേശീയപാതാ അതോറിറ്റിയുടെ അംഗീകൃത പ്ലാൻ അനുസരിച്ചു വീതി കൂട്ടേണ്ട നേര്യമംഗലം– വാളറ ഭാഗത്ത് റോഡരികിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

Dangerous trees on Munnar road should be cut: High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com