ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസ്: അർജുൻ ആയങ്കിയടക്കം 8 പേർക്ക് 5 വർഷം തടവ്
Mail This Article
×
കണ്ണൂർ ∙ ബിജെപി പ്രവർത്തകരായ അഴീക്കൽ വെള്ളക്കൽ കലിക്കോട്ട് ഹൗസിൽ കെ.നിധിൻ, അഴീക്കൽ വെള്ളക്കലിലെ കെ.നിഖിൽ എന്നിവരെ ആക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ 8 സിപിഎം പ്രവർത്തകർക്ക് 5 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എൻ.എസ്.രഘുനാഥാണ് ശിക്ഷ വിധിച്ചത്. അഴീക്കോട് വെള്ളക്കലിൽ 2017 നവംബർ 19ന് ആണ് കേസിന് ആസ്പദമായ സംഭവം.
-
Also Read
സംസ്ഥാനത്ത് ഈ ആഴ്ച വ്യാപകമഴയ്ക്കു സാധ്യത
വെള്ളക്കൽ സ്വദേശികളായ പൂച്ചിറ വളപ്പിൽ സജിത് (55), ജോബ് ജോൺസൺ (26), കെ.സുജിത് (56), എം.വി.ലജിത് (38), അർജുൻ ആയങ്കി (27), കെ.സുമിത് (30), കെ.ശരത് (28), സി.സായൂജ് (30) എന്നിവരെയാണു ശിക്ഷിച്ചത്. സംഘംചേർന്ന് വാൾ, ഇരുമ്പു കമ്പി എന്നിവ ഉപയോഗിച്ച് ആക്രമിച്ചു പരുക്കേൽപിച്ചെന്നാണു കേസ്. പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
English Summary:
Eight people including Arjun Ayanki jailed for five years on case of attacking BJP workers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.