ADVERTISEMENT

ചൂരൽമല (വയനാട്) ∙ ചൂരൽമല– മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കളെന്ന പേരിൽ നൽകിയ കിറ്റുകളിൽ ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും നിറച്ചു നൽകിയെന്നു പരാതി. ദുരന്തമേഖലയായ അട്ടമലയിൽ നിന്നു ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും മാറിയ കുറച്ചു പേർക്കാണു ഭക്ഷ്യക്കിറ്റിൽ ഡയപ്പറുകൾ നൽകിയത്. മേപ്പാടി പഞ്ചായത്തംഗം വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫോം പൂരിപ്പിച്ചു നൽകി കൈപ്പറ്റിയ കിറ്റുകളിൽ ഭക്ഷ്യവസ്തുക്കളായുണ്ടായത് ഒരു പാക്കറ്റ് ബിസ്കറ്റും അര കിലോ പഞ്ചസാരയും മാത്രമായിരുന്നെന്ന് അട്ടമല സ്വദേശി റംലത്ത് പറഞ്ഞു.

English Summary:

Got diapers in name of food kit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com