ADVERTISEMENT

കോട്ടയം ∙ നെഹ്റു ട്രോഫി വള്ളംകളി ഓണക്കാലത്തു നടത്തുന്നതു സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു മന്ത്രി വി.എൻ.വാസവൻ. ചൂരൽമല, മുണ്ടക്കൈ ദുരന്തത്തെ തുടർന്നാണു വള്ളംകളി മാറ്റിവച്ചത്. അനിശ്ചിതകാലത്തേക്കു മാറ്റിവയ്ക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ഓണത്തോട് അനുബന്ധിച്ചുതന്നെ വള്ളംകളി നടത്തുന്നതിനുള്ള ആലോചന സജീവമായിട്ടുണ്ട്. 

ഇതേ ആവശ്യം കോട്ടയം, ആലപ്പുഴ പ്രദേശങ്ങളിലെ ജലോത്സവ പ്രേമികളും ബോട്ട് ക്ലബ്ബുകളും ഉയർത്തിയിരുന്നു. ഇതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കുമെന്നു ടൂറിസം മന്ത്രി പറഞ്ഞതായും മന്ത്രി വാസവൻ അറിയിച്ചു. 

ജലോത്സവം നടക്കണമെന്നു നാടിന്റെ പ്രതിനിധി എന്ന നിലയിൽ താനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായി ആലപ്പുഴ കലക്ടർ ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary:

Nehru Trophy boat race under consideration during Onam: VN Vasavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com