ജോർജ് കുര്യൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
Mail This Article
×
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഉപതിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്ന് എതിരില്ലാതെ ജയിച്ച ജോർജ് കുര്യൻ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗദീപ് ധൻകറിനു മുൻപാകെയാണു സത്യപ്രതിജ്ഞ െചയ്തത്.
രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ്, ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി.നഡ്ഡ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ സി.കൃഷ്ണകുമാർ, പി.സുധീർ, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവരും മന്ത്രിയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
English Summary:
George Kurien sworn in as Rajya Sabha member
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.