കമുകിൽ കെട്ടിയിട്ട് മർദനം, അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു; അമ്മയും സഹോദരനും കസ്റ്റഡിയിൽ
Mail This Article
പീരുമേട് ∙ യുവാവ് അടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയിൽ. പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബു (31) ആണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി വീടിനു സമീപം അഖിലിന്റെ മൃതദേഹം കാണപ്പെടുകയായിരുന്നു. അയൽവാസികളാണു മൃതദേഹം ആശുപത്രിയിലെത്തിച്ചത്. അഖിലിന്റെ സഹോദരനെയും അമ്മയെയും ഇന്നലെ രാവിലെ തന്നെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ അഖിലിന്റെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റതായി കണ്ടെത്തി. കൊല്ലപ്പെട്ട അഖിലും സഹോദരൻ അജിത്തും മദ്യപിച്ചശേഷം കലഹം പതിവായിരുന്നെന്ന് അയൽവാസികൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. അതിനാൽ വീട്ടിൽനിന്നു ബഹളം കേട്ടാൽ ആരും പോകാറില്ല.
ചൊവ്വാഴ്ചയും ഇരുവരും തമ്മിൽ കലഹം ഉണ്ടായി. അക്രമാസക്തനായ അഖിലിനെ വീട്ടുപരിസരത്തെ കമുകിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയിട്ട ശേഷം മർദിച്ചെന്നാണു പ്രാഥമികമായി പൊലീസിനു ലഭിച്ച വിവരം.