വിവാദങ്ങളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി; പിറന്നാളാശംസ മാത്രം
Mail This Article
×
തിരുവനന്തപുരം ∙ വയനാട് ഉരുൾപൊട്ടലിനു പിന്നാലെ ദിവസവും മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ വിവാദങ്ങൾക്കുശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ചിട്ടില്ല. ആർഎസ്എസ് ബന്ധം വലിയ പാപമായി കരുതുന്ന പാർട്ടിക്കെതിരെ ഇതേ ആരോപണം പ്രതിപക്ഷനേതാവ് ഉയർത്തിയിട്ടും സമൂഹമാധ്യമങ്ങളിലൂടെപ്പോലും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. അതേസമയം, നടൻ മമ്മൂട്ടിയുടെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച് അദ്ദേഹം ആശംസ നേർന്നു.
English Summary:
Chief Minister Pinarayi Vijayan does not respond to controversies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.