സഹോദരന്റെ വെട്ടേറ്റ് വിദ്യാർഥിനിക്കു പരുക്ക്
![woman-stabbed-at-miami-international-airport Representational Image. Image Credits:Brian A Jackson/shutterstockphoto.com](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2024/7/22/stabbing.jpg?w=1120&h=583)
Mail This Article
×
എലപ്പുള്ളി (പാലക്കാട്) ∙ സുഹൃത്തിനൊപ്പം സിനിമയ്ക്കു പോയെന്ന് ആരോപിച്ച് സഹോദരൻ 19 വയസ്സുകാരിയായ സഹോദരിയെ വെട്ടിപ്പരുക്കേൽപിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെയും പ്രേമയുടെയും മകൾ ആര്യയ്ക്കാണു വെട്ടേറ്റത്. സഹോദരൻ സൂരജിനെ (25) കസബ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണു സംഭവം. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ആര്യ അപകടനില തരണം ചെയ്തെന്നും പൊലീസ് അറിയിച്ചു. സംഭവസമയത്ത് അമ്മ തൊട്ടപ്പുറത്തായിരുന്നു. ഇതിനിടെയാണ് അടുക്കളയിൽ നിന്ന് വെട്ടുകത്തിയെടുത്ത് സൂരജ് ആര്യയെ ആക്രമിച്ചത്.
English Summary:
Student injured by brother's stabbing
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.