ADVERTISEMENT

ബെംഗളൂരു∙ ഓണത്തിന് നാട്ടിലേക്ക് പോകുന്നവർക്കായി 13ന് ഹുബ്ബള്ളിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് ബെംഗളൂരു വഴി സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. കൊച്ചുവേളിയിൽ നിന്ന് 14നാണ് മടക്ക സർവീസ്. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.  ഹുബ്ബള്ളി–കൊച്ചുവേളി സ്പെഷൽ (07333)  രാവിലെ 6.55ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് 14ന് രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും. 

കൊച്ചുവേളി–ഹുബ്ബള്ളി സ്പെഷൽ (07334) 14ന് ഉച്ചയ്ക്ക് 12.50നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 15ന് ഉച്ചയ്ക്ക് 12.50നു ഹുബ്ബള്ളിയിലെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

ജനറൽ കോച്ചുകൾ ഉൾപ്പെടുത്താൻ കേരള റൂട്ടിൽ സ്ലീപ്പർ കുറയ്ക്കുന്നു

ചെന്നൈ ∙ കേരള റൂട്ടിൽ സർവീസ് നടത്തുന്ന 6 ട്രെയിനുകള്‍ ഉൾപ്പെടെ 15 എണ്ണത്തിൽ അടുത്ത ജനുവരി രണ്ടാം വാരം മുതൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് 2 ജനറൽ കോച്ചുകൾ അധികമായി ഉൾപ്പെടുത്തും. 

ചെന്നൈ സെൻട്രൽ – തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് (12695/12696), ചെന്നൈ – ആലപ്പുഴ – ചെന്നൈ സൂപ്പർഫാസ്റ്റ് (22639/22640) എന്നിവയിൽ നിലവിലുള്ള 12 കോച്ചുകൾ 10 ആയി ചുരുങ്ങും. 8 സ്ലീപ്പർ കോച്ചുകളുള്ള കൊച്ചുവേളി – നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലെ(16349/16350) 2 കോച്ചുകൾ കുറയും. തിരുവനന്തപുരം – മധുര – തിരുവനന്തപുരം അമൃത എക്സ്പ്രസ് (16343/16344), എറണാകുളം – വേളാങ്കണ്ണി – എറണാകുളം എക്സപ്രസ്(16361/16362), ചെന്നൈ സെൻട്രൽ – പാലക്കാട് – ചെന്നൈ എക്സ്പ്രസ് (22651/22652) എന്നിവയിൽ ഓരോ സ്ലീപ്പർ വീതമായിരിക്കും കുറയ്ക്കുന്നത്. സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറയ്ക്കുന്നത് ദീർഘദൂര യാത്രക്കാരെ പ്രതികൂലമായി ബാധിച്ചേക്കും.

English Summary:

Onam: One more special train on Bengaluru route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com