ആർഷോയുടെ എംഎ പ്രവേശനം വ്യവസ്ഥ ലംഘിച്ചെന്ന് പരാതി
Mail This Article
തിരുവനന്തപുരം∙എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയ്ക്ക് എംഎ ക്ലാസിലേക്കു വ്യവസ്ഥകൾ പാലിക്കാതെ പ്രവേശനം നൽകിയെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കും എംജി സർവകലാശാല വിസിക്കും നിവേദനം നൽകി. നിശ്ചിത ശതമാനം ഹാജരില്ലാത്ത ആർഷോയെ പിജി ക്ലാസിൽ പ്രവേശിപ്പിച്ച സംഭവത്തിൽ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെതിരെ നടപടി വേണമെന്നും ആർഷോയെ കോളജിൽ നിന്നു പുറത്താക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു .
-
Also Read
വാർഡ് പുനർവിഭജനം: 8 നഗരസഭകളിൽ മാറ്റമില്ല
മഹാരാജാസിൽ 5 വർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടിയ ആർഷോയ്ക്കു ആറാം സെമസ്റ്റർ പാസാകാതെ ഏഴാം സെമസ്റ്ററിൽ പ്രവേശനം നൽകിയെന്നാണ് പരാതി. 5, 6 സെമസ്റ്റർ പരീക്ഷ എഴുതാൻ 75 % ഹാജർ വേണമെന്നിരിക്കെ 10 % മാത്രം ഹാജരാണ് ആർഷോയ്ക്കുള്ളതെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഇന്റഗ്രേറ്റഡ് കോഴ്സ് സംബന്ധിച്ച അജ്ഞത മൂലമുള്ള ആരോപണം ആണെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. അടിസ്ഥാന രഹിതമായ കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നു ആർഷോ പറഞ്ഞു.