‘നെഹ്റുവിനെപ്പോലെ ഇയാൾ പ്രസംഗിക്കുന്നല്ലോ’, കാക്കനാടൻ പറഞ്ഞത് ഇപ്പോഴും കാതിലുണ്ട്
Mail This Article
∙അടിയന്തരാവസ്ഥയ്ക്കു ശേഷം ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (ജെഎൻയു) ചേരാൻ ഡൽഹിയിൽ ചെന്നപ്പോൾ തുടങ്ങിയ സൗഹൃദമാണു സീതാറാം യച്ചൂരിയുമായി. 1977ൽ ജെഎൻയുവിൽ സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാനാണു സീതാറാം. ജെഎൻയുവിൽ ഞാൻ ചേർന്നില്ലെങ്കിലും സൗഹൃദം നിലനിന്നു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയിലായിരുന്നപ്പോൾ ഞങ്ങളുടെ ബന്ധം ശക്തിപ്പെട്ടു. അദ്ദേഹം പിന്നീട് എസ്എഫ്ഐ ദേശീയ പ്രസിഡന്റും ഞാൻ ജോയിന്റ് സെക്രട്ടറിയുമായി. സി.പി.ജോണും അന്നു കമ്മിറ്റിയിലുണ്ട്. അപാരമായ ബുദ്ധിശക്തിയും ധാരണാശക്തിയും ഉള്ള ആളായിരുന്നു സീതാറാം. ഇംഗ്ലിഷും ഹിന്ദിയും അനായാസമായി കൈകാര്യം ചെയ്യും. എത്ര കുഴഞ്ഞുമറിഞ്ഞ പ്രശ്നത്തെയും വളരെ എളുപ്പത്തിൽ ഇഴകീറി പരിശോധിച്ചു ലളിതമായി അവതരിപ്പിക്കാൻ കഴിവുണ്ടായിരുന്നു.
1985ൽ കൊല്ലത്ത് എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തതു സീതാറാം ആണ്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ നോവലിസ്റ്റ് കാക്കനാടൻ പറഞ്ഞത് ഇപ്പോഴും എന്റെ കാതിലുണ്ട്; നെഹ്റു പ്രസംഗിക്കുന്നതു പോലെ ഇയാൾ പ്രസംഗിക്കുന്നല്ലോ!