റേഷൻ കാർഡ്: മസ്റ്ററിങ് നാളെ പുനരാരംഭിക്കും
Mail This Article
തിരുവനന്തപുരം ∙ റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നാളെ പുനരാരംഭിക്കും. പ്രധാനമായും മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ മസ്റ്ററിങ്ങാണു നടത്തുന്നത്. മറ്റുള്ള കാർഡ് അംഗങ്ങളുടെ കാര്യത്തിൽ മസ്റ്ററിങ് നിർബന്ധമാണോയെന്നു വ്യക്തമാക്കിയിട്ടില്ല.
ഫെബ്രുവരി മുതൽ മാർച്ച് 17 വരെയായി മുൻഗണനാ കാർഡുകളിലെ 8.61 ലക്ഷം പേരാണ് ഇതുവരെ മസ്റ്ററിങ് നടത്തിയത്. 41.38 ലക്ഷം മഞ്ഞ, പിങ്ക് കാർഡുകളിലായി 1.54 കോടി അംഗങ്ങളാണ് ഇനി മസ്റ്റർ ചെയ്യാനുള്ളത്. മഞ്ഞ, പിങ്ക് കാർഡുകാർക്ക് മുൻഗണന നൽകി മസ്റ്ററിങ് നടത്താനാണ് ഭക്ഷ്യ– പൊതുവിതരണ കമ്മിഷണറുടെ നിർദേശം. ഇതിനായി റേഷൻ കടകൾക്കു പുറമേ സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങി സൗകര്യപ്രദമായ സ്ഥലങ്ങളിൽ ക്യാംപുകളും നടത്താം. റേഷൻ വിതരണം തടസ്സപ്പെടരുത്. കിടപ്പ് രോഗികളുടെയും ശാരീരിക– മാനസിക വെല്ലുവിളി നേരിടുന്നവരുടെയും വീടുകളിലെത്തും. താലൂക്ക് സപ്ലൈ ഓഫിസർമാർ ജില്ലാ സപ്ലൈ ഓഫിസർക്ക് ഒക്ടോബർ 9ന് അന്തിമ റിപ്പോർട്ട് നൽകണം.
മസ്റ്ററിങ് സമയക്രമം
∙ സെപ്റ്റംബർ 18–24: തിരുവനന്തപുരം ജില്ല
∙ സെപ്റ്റംബർ 25– ഒക്ടോബർ 1: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
∙ ഒക്ടോബർ 3– 8: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട്