ADVERTISEMENT

തിരുവനന്തപുരം ∙ ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ, 70 വയസ്സു കഴിഞ്ഞവർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള റജിസ്ട്രേഷൻ അക്ഷയ കേന്ദ്രങ്ങൾ വഴി നടത്താൻ ആലോചന. കേന്ദ്രത്തിന്റെ പദ്ധതിരേഖ ലഭിച്ചശേഷം തീരുമാനമുണ്ടാകും. ആയുഷ്മാൻ ഭാരതിനെ സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. സംസ്ഥാനം 1000 കോടി രൂപ ചെലവഴിക്കുമ്പോൾ 151 കോടി രൂപയാണു കേന്ദ്രം അനുവദിക്കുക. 

സംസ്ഥാനത്ത്, 70 വയസ്സു കഴിഞ്ഞവരുടെ എണ്ണം സംബന്ധിച്ച് സർക്കാരിന്റെ കൈവശം കൃത്യമായ രേഖകളില്ല. കേന്ദ്രത്തിൽനിന്നു വിഹിതം നേടിയെടുക്കാൻ കൃത്യമായ കണക്കു വേണ്ടതിനാലാണു റജിസ്ട്രേഷനിലൂടെ വിവരം ശേഖരിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന 41.99 ലക്ഷം കുടുംബങ്ങളാണ് നിലവിൽ കാസ്പിലെ അംഗങ്ങൾ. ഈ കുടുംബങ്ങളിലെ 70 വയസ്സു കഴിഞ്ഞവർക്ക് അധികമായി 5 ലക്ഷം രൂപയുടെ കവറേജ് കൂടി നൽകാനാണു കേന്ദ്രത്തിന്റെ തീരുമാനം. 

കൂടാതെ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളിലുള്ള 70 കഴിഞ്ഞ എല്ലാവർക്കും പരിരക്ഷ ഉറപ്പാക്കും. കേരളത്തിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് നിലവിലുണ്ട്.

English Summary:

Registration through Akshaya for those over 70 to health insurance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com