ADVERTISEMENT

കൊല്ലം∙ യുവ എഴുത്തുകാരിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നിഷേധിച്ച് സംവിധായകൻ വി.കെ.പ്രകാശ് പള്ളിത്തോട്ടം പൊലീസിൽ മൊഴി നൽകി. യുവതിയെ അറിയാമെന്നും കൊല്ലത്തെ ഹോട്ടലിൽ കണ്ടിട്ടുണ്ടെന്നും പ്രകാശിന്റെ മൊഴിയിലുണ്ട്. എന്നാൽ, അവർ ആരോപിക്കുന്നതു പോലെ മോശമായി പെരുമാറിയിട്ടില്ല. യുവതിക്ക് ഡ്രൈവർ നൽകിയ 10,000 രൂപ ടാക്സിയുടെ കൂലിയാണെന്നും പള്ളിത്തോട്ടം ഇൻസ്പെക്ടർ ബി.ഷഫീഖിനു മുൻപിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

പ്രകാശിന് കഴിഞ്ഞ ദിവസം ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 5 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണമെന്ന ജാമ്യ വ്യവസ്ഥ അനുസരിച്ചാണ് ഇന്നലെ പള്ളിത്തോട്ടം പൊലീസിൽ ഹാജരായത്. ഇന്നും നാളെയും മൊഴിയെടുപ്പ് തുടരും. 3 ദിവസത്തേക്കു രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2വരെ ചോദ്യംചെയ്യലിന് ഹാജരാകണമെന്നും ആവശ്യമെങ്കിൽ മെഡിക്കൽ പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. യുവതി പൊലീസിനു നേരത്തേ മൊഴി നൽകിയിരുന്നു. പ്രകാശിന്റെ വിശദമായ മൊഴികൂടി ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും. 

കൊല്ലത്തെ ഹോട്ടലിൽ 2022 ഏപ്രിലിൽ കഥ പറയാനെത്തിയ യുവതിയെ കടന്നു പിടിച്ചുവെന്നാണ് കേസ്. യുവതി പൊലീസിനു നൽകിയ മൊഴിയിലാണ് പണം നൽകിയെന്ന പരാമർശമുണ്ടായത്. തുടർന്നു നടത്തിയ അന്വേഷണത്തി‍ൽ പ്രകാശിന്റെ ഡ്രൈവർ മുഖേന 10000 രൂപ യുവതിക്കു നൽകിയെന്നു കണ്ടെത്തി. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കൊല്ലം പ്രിൻസിപ്പൽ ജുഡീഷ്യൽ മജിസ്ട്രേട്ട് അനുമതി നൽകിയിട്ടുണ്ട്.

∙ ‘എനിക്ക് എതിരായ ആരോപണത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ല. കോടതിയുടെ മുന്നിലുള്ള വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. കേസിൽ നിയമപരമായി മുന്നോട്ടു പോകും, സത്യം തെളിയും.’ – വി.കെ. പ്രകാശ്, സംവിധായകൻ 

English Summary:

VK Prakash denied allegation of sexual assault

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com