ADVERTISEMENT

കോട്ടയം ∙ കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ഈര പരപ്പൂത്തറ ആലീസ് തോമസ് (62), ചിങ്ങവനം പരുത്തുംപാറ മങ്ങാട്ടയത്തിൽ എയ്ഞ്ചല ഏബ്രഹാം (27) എന്നിവരുടെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി. ആലീസ് തോമസിന്റെ സംസ്കാരം നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിലാണു നടത്തിയത്. എയ്ഞ്ചലയുടേതു ചിങ്ങവനം സെന്റ് ജോൺസ് ദയറ പള്ളിയിലും.

1. കാഞ്ഞങ്ങാട് ടൗണിലെ പ്രധാന റോഡിൽ നിന്നുള്ള നടപ്പുവഴി (ട്രോളി പാത്ത്). വിവാഹ സംഘം സ്റ്റേഷനിലെത്തിയത് ഇതുവഴി. 
2. ഒന്നാം പ്ലാറ്റ്ഫോമും പാളവും (ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ നിർത്തുന്നത് ഇവിടെ). സംഘത്തിന് പോകേണ്ട ട്രെയിൻ എത്തുന്നത് ഇവിടെ. 
3. അതിവേഗപാത (ഷൊർണൂർ ഭാഗത്തേക്കുള്ള, ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനുകൾ കടന്നുപോകുന്നത് ഇതിവഴി)
4. രണ്ടാം പ്ലാറ്റ്ഫോമും പാളവും. (മംഗലാപുരം വശത്തേക്കുള്ള ട്രെയിനുകൾ ഇതുവഴിയാണ് കടന്നുപോകുന്നത്). അപകടം സംഭവിച്ചത് ഈ പാളത്തിൽ. 
5. ട്രോളി പാത്തിൽ നിന്ന് മറുഭാഗത്തേക്കുള്ള വഴി.
6. സ്റ്റേഷനിൽ നിലവിലുള്ള മേൽനടപ്പാലം (സ്റ്റേഷന്റെ മധ്യഭാഗത്തായാണ് ഇത്).
1. കാഞ്ഞങ്ങാട് ടൗണിലെ പ്രധാന റോഡിൽ നിന്നുള്ള നടപ്പുവഴി (ട്രോളി പാത്ത്). വിവാഹ സംഘം സ്റ്റേഷനിലെത്തിയത് ഇതുവഴി. 2. ഒന്നാം പ്ലാറ്റ്ഫോമും പാളവും (ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ നിർത്തുന്നത് ഇവിടെ). സംഘത്തിന് പോകേണ്ട ട്രെയിൻ എത്തുന്നത് ഇവിടെ. 3. അതിവേഗപാത (ഷൊർണൂർ ഭാഗത്തേക്കുള്ള, ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനുകൾ കടന്നുപോകുന്നത് ഇതിവഴി) 4. രണ്ടാം പ്ലാറ്റ്ഫോമും പാളവും. (മംഗലാപുരം വശത്തേക്കുള്ള ട്രെയിനുകൾ ഇതുവഴിയാണ് കടന്നുപോകുന്നത്). അപകടം സംഭവിച്ചത് ഈ പാളത്തിൽ. 5. ട്രോളി പാത്തിൽ നിന്ന് മറുഭാഗത്തേക്കുള്ള വഴി. 6. സ്റ്റേഷനിൽ നിലവിലുള്ള മേൽനടപ്പാലം (സ്റ്റേഷന്റെ മധ്യഭാഗത്തായാണ് ഇത്).

വിവാഹച്ചടങ്ങുകൾക്കു ശേഷം കോട്ടയത്തേക്കുള്ള മടക്കയാത്രയ്ക്കായി സംഘം റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയ മിനിബസ് നിർത്തിയത് ട്രോളി പാത്തിലേക്കുള്ള വഴിയുടെ അരികിൽ. ഇവിടെ ഇറങ്ങിയവരിൽ ഏതാനും പേർ ട്രെയിൻ രണ്ടാം പ്ലാറ്റ്ഫോമിലേക്കാണ് എത്തുക എന്നുകരുതി അങ്ങോട്ടുപോയി. പിന്നാലെയെത്തിയവർ ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിലാണെന്നു മനസ്സിലാക്കി ആദ്യംപോയവരെ തിരികെ വിളിച്ചു. ഇവർ രണ്ടാം പ്ലാറ്റ്ഫോമിലേക്കുപോയ അതേവഴിയിലൂടെ തിരിച്ച് ഒന്നാം പ്ലാറ്റ്ഫോമിലേക്കു മടങ്ങുന്നതിനിടെ പാളത്തിലൂടെ വന്ന (ചിത്രത്തിൽ നിർത്തിയിട്ട ട്രെയിൻ കാണുന്ന അതേ പാളത്തിലൂടെ) കോയമ്പത്തൂർ– ഹിസാർ എക്സ്പ്രസ് ഇടിച്ചു.

രണ്ടിടത്തും ക്നാനായ സമുദായ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് കാർമികത്വം വഹിച്ചു. അപകടത്തിൽ മരിച്ച ചിങ്ങവനം ചാന്നാനിക്കാട് പാലക്കുടിയിൽ ചിന്നമ്മയുടെ സംസ്കാരം കഴിഞ്ഞ ദിവസം നടന്നിരുന്നു.

ശനിയാഴ്ച കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടിയാണു 3 സ്ത്രീകൾ മരിച്ചത്. വിവാഹച്ചട‌ങ്ങിൽ പങ്കെടുക്കാൻ കാസർകോട് രാജപുരത്തേക്കു പോയതാണു മൂവരും. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.

1) നെഞ്ചോടുചേർത്ത്...ഈര പരപ്പൂത്തറ ആലീസ് തോമസിന്റെ മൃതദേഹം സംസ്കാരത്തിനായി നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയപള്ളിയിലേക്കു കൊണ്ടുവന്നപ്പോൾ ആലീസിന്റെ ഭർത്താവ് പി.എ.തോമസിനെ ആശ്വസിപ്പിക്കുന്ന മകൾ മീതു. ആലീസിന്റെ ചിത്രവുമായി കൊച്ചുമകൻ ഫിൻലി സമീപം. ചിത്രം: ജിൻസ് മൈക്കിൾ / മനോരമ  2) എയ്ഞ്ചലയുടെ സംസ്കാരശുശ്രൂഷയ്ക്കിടെ പൊട്ടിക്കരയുന്ന ഭർത്താവ് റോബർട്ട് കുര്യാക്കോസ്.
1) നെഞ്ചോടുചേർത്ത്...ഈര പരപ്പൂത്തറ ആലീസ് തോമസിന്റെ മൃതദേഹം സംസ്കാരത്തിനായി നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയപള്ളിയിലേക്കു കൊണ്ടുവന്നപ്പോൾ ആലീസിന്റെ ഭർത്താവ് പി.എ.തോമസിനെ ആശ്വസിപ്പിക്കുന്ന മകൾ മീതു. ആലീസിന്റെ ചിത്രവുമായി കൊച്ചുമകൻ ഫിൻലി സമീപം. ചിത്രം: ജിൻസ് മൈക്കിൾ / മനോരമ 2) എയ്ഞ്ചലയുടെ സംസ്കാരശുശ്രൂഷയ്ക്കിടെ പൊട്ടിക്കരയുന്ന ഭർത്താവ് റോബർട്ട് കുര്യാക്കോസ്.
English Summary:

Cremation of Alice Thomas and Angela Abraham, who died in train accident in kanhangad conducted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com