ADVERTISEMENT

തിരുവനന്തപുരം∙ രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുന്ന രീതിയിലാണ് 'ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്' എന്ന തലതിരിഞ്ഞ ആശയം കേന്ദ്ര സർക്കാർ അടിച്ചേൽപിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒറ്റ തിരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിൽ പ്രായോഗികമല്ല. എല്ലാ നിയന്ത്രണവും തങ്ങളിലേക്കു കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും ഗൂഢ നീക്കമാണിത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വ്യത്യസ്ത സംസ്‌കാരങ്ങളും ജീവിതരീതികളും വിവിധ ഭാഷകളുമൊക്കെ ചേർന്നതാണ് ഇന്ത്യ. പ്രാദേശികമായ രാഷ്ട്രീയ പ്രശ്‌നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമുണ്ട്. ഇവയൊന്നും പരിഗണിക്കാതെ അധികാരത്തുടർച്ചയുടെ ധാർഷ്ട്യത്തിൽ ബിജെപിയും സംഘപരിവാറും ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്.

English Summary:

One Nation, One Election: Move to Undermine the Federal System, Says V.D. Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com