ADVERTISEMENT

തലശ്ശേരി∙ റെയിൽവേ സ്റ്റേഷനിൽ വനിതാ ടിക്കറ്റ് ചെക്കിങ് സ്റ്റാഫിനു നേരെ കയ്യേറ്റം; ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.45ന് ആണ് സംഭവം. കോഴിക്കോട്– കണ്ണൂർ പാസഞ്ചർ ട്രെയിനിൽ തലശ്ശേരി സ്റ്റേഷനിൽ ഇറങ്ങിയ 3 യുവാക്കളോട് സ്റ്റേഷനിലെ ടിക്കറ്റ് പരിശോധക നീതു ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് കാണിക്കാൻ ഇവർ തയാറായില്ല. ടിക്കറ്റ് കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇതിൽ ഒരു യുവാവ് ജീവനക്കാരിയെ പിടിച്ചുതള്ളിയെന്നാണ് പരാതി. 

ഇതെത്തുടർന്ന് സ്റ്റേഷനിലുള്ള ആർപിഎഫ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇതിനിടയിൽ യുവാവ് തലശ്ശേരി പൊലീസിൽ വിളിച്ച് ആർപിഎഫ് തങ്ങളെ തടഞ്ഞുവച്ചതായി പരാതിപ്പെട്ടു. പൊലീസ് എത്തിയപ്പോൾ ജീവനക്കാരി രേഖാമൂലം പരാതി നൽകിയതിനെത്തുടർന്ന് മുക്കാളി സ്വദേശി എം.വി.മുഹമ്മദിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.

English Summary:

One person arrested for assault on railway ticket inspector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com