ADVERTISEMENT

പത്തനംതിട്ട ∙ കൊടൈക്കനാലിൽ വിനോദയാത്ര പോയ തിരുവനന്തപുരം സ്വദേശി വിമലിന്റെ മോഷണം പോയ മൊബൈൽ ഫോൺ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി തിരുവല്ല പൊലീസ്. ‘ഫൈൻഡ് മൈ ഡിവൈസ്’ സംവിധാനമുപയോഗിച്ച് പരിശോധിച്ചപ്പോൾ ഫോൺ തിരുവല്ലയ്ക്കു സമീപമുണ്ടെന്നു മനസ്സിലായി. ഇന്നലെ രാവിലെ 7ന് യുവാവ് തിരുവല്ല പൊലീസിൽ വിവരമറിയിച്ചു. 

ലൊക്കേഷനുമായി എഎസ്ഐ എസ്.എൽ.ബിനുകുമാർ, സിപിഒ സി.ജിജോ എന്നിവരാണു ഫോൺ കണ്ടെത്താനിറങ്ങിയത്. പെരുന്നയിലെ ഒരു ലോഡ്ജാണു ലൊക്കേഷൻ കാണിച്ചിരുന്നത്. ലോഡ്ജിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ 2 പേർ കൊടൈക്കനാലിൽ പോയിരുന്നു എന്നറിഞ്ഞു. മുറി പരിശോധിച്ചപ്പോൾ ഒരു ബാഗിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. എന്നാൽ ബാഗിന്റെ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളെ ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞില്ല. കൊടൈക്കനാലിൽ ഇയാൾക്കൊപ്പം പോയ വ്യക്തിക്കും ഫോണിന്റെ കാര്യം അറിയില്ലായിരുന്നു.

English Summary:

Phone lost in Kodaikanal found in Changanassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com