ഓണം ബംപർ: വിൽപന 37 ലക്ഷം കടന്നു
Mail This Article
തിരുവനന്തപുരം ∙ നറുക്കെടുപ്പിന് 20 ദിവസം ശേഷിക്കെ, തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ വിൽപന 37 ലക്ഷം കവിഞ്ഞു. ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപനയിൽ മുന്നിൽ– ഇന്നലെ വരെ 6.5 ലക്ഷം ടിക്കറ്റുകൾ. 4.69 ലക്ഷം ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരവും 4.37 ലക്ഷം ടിക്കറ്റുകൾ വിറ്റ് തൃശൂരും പിന്നാലെയുണ്ട്.
ഓൺലൈനായും മറ്റുമുള്ള വ്യാജ ടിക്കറ്റ് വിൽപന തടയുന്നതിന്, കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറി വിൽപനയെന്നും ഓൺലൈൻ വിൽപനയില്ലെന്നും വ്യക്തമാക്കി വകുപ്പ് ഹിന്ദി, തമിഴ് ഭാഷകളിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം 75.76 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണു വിറ്റത്. ഇക്കുറി ഇതിലേറെ വിൽപനയാണു ലക്ഷ്യമിടുന്നത്. 90 ലക്ഷം ടിക്കറ്റുകളാണ് പരമാവധി അച്ചടിക്കാൻ കഴിയുക. 25 കോടി രൂപയാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാനം.
20 പേർക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനമായി നൽകുക. 500 രൂപയാണു ടിക്കറ്റ് വില. അടുത്ത മാസം 9നാണു നറുക്കെടുപ്പ്.