പ്രതിമാസ വൈദ്യുതിബിൽ ഉടൻ: മന്ത്രി
Mail This Article
×
തിരുവനന്തപുരം ∙ പ്രതിമാസ വൈദ്യുതിബിൽ ഉടൻ നടപ്പാക്കുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷനു മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടതു പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കൾക്ക് മാസംതോറും ബിൽ നൽകിത്തുടങ്ങും. വിജയിച്ചാൽ പൂർണമായി പ്രതിമാസ ബില്ലിങ്ങിലേക്കു മാറുമെന്നും മന്ത്രി പറഞ്ഞു. സ്മാർട് മീറ്ററിലൂടെ ഉപഭോക്താക്കൾക്ക് മീറ്റർ നോക്കി തുക അറിയാനാവും . മീറ്റർ റീഡിങ്ങിന് കൂടുതൽ ജീവനക്കാരെ വേണ്ടിവരില്ല. പ്രതിമാസ ബില്ലിങ് വൈദ്യുതി താരിഫിൽ പ്രതിഫലിക്കില്ലെന്നും മന്ത്രി പറഞ്ഞു.
English Summary:
Monthly electricity billing will implement soon says Minister K. Krishnankutty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.