ADVERTISEMENT

തിരുവനന്തപുരം ∙ വാഹനങ്ങളുടെ ചില്ലുകളിൽ നിർദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലെയ്‌സിങ് ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകില്ലെന്ന് മോട്ടർവാഹന വകുപ്പ്. വിധി അതേപടി നടപ്പാക്കുമെന്ന് ഗതാഗത കമ്മിഷണർ  സി.എച്ച്.നാഗരാജു പറഞ്ഞു. യുക്തിസഹമായ ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇക്കാര്യത്തിൽ നിർമാതാക്കൾക്കും വാഹന ഉടമകൾക്കും വേർതിരിവ് വേണ്ട എന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. അതു നല്ല തീരുമാനമാണ്. അനാവശ്യമായ ബുദ്ധിമുട്ടാണ് യാത്രക്കാർക്കു മുൻപുണ്ടായിരുന്നത്. കോടതി നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ഇനി കൂളിങ് ഫിലിം ഒട്ടിക്കാം. അതേസമയം, മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കാനുള്ള പരിശോധനകൾ നടത്തുമെന്നും സി.എച്ച്.നാഗരാജു പറഞ്ഞു. 

വാഹനത്തിന്റെ മുൻ-പിൻ ഗ്ലാസുകളിൽ 70%, സൈഡ് ഗ്ലാസുകളിൽ 50% എന്നിങ്ങനെ പ്രകാശം കടന്നു പോകുന്ന തരത്തിൽ കൂളിങ് ഫിലിം ഒട്ടിച്ചാൽ, ഉദ്യോഗസ്ഥർ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്നാണ് ഹൈക്കോടതി വിധി.

English Summary:

Motor Vehicles department not give appeal against High Court verdict on use of safety glazing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com