ADVERTISEMENT

മഞ്ചേരി ∙ സോളർ കേസ് അട്ടിമറിക്കാൻ ലഭിച്ച ‍കൈക്കൂലിപ്പണം ഉപയോഗിച്ച് എഡിജിപി എം.ആർ.അജിത് കുമാർ തിരുവനന്തപുരം പട്ടത്തു ഫ്ലാറ്റ് വാങ്ങിയെന്നും ഇതിനു പിന്നിൽ ഭീമമായ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തിയെന്നും പി.വി.അൻവർ എംഎൽഎ ആരോപിച്ചു. മുഖ്യമന്ത്രി രാവിലെ മാധ്യമങ്ങളെ കാണുംമുൻപായി തിരക്കിട്ടു പത്രസമ്മേളനം വിളിച്ചുചേർത്താണ് അൻവർ ആരോപണങ്ങൾ ആവർത്തിച്ചത്.

2016ൽ ഫെബ്രുവരി 19ന് 33.80 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് 10 ദിവസം കഴിഞ്ഞ് ഫെബ്രുവരി 29ന് 65 ലക്ഷം രൂപയ്ക്ക് വിറ്റു. ഇരട്ടി വിലയ്ക്ക് വിൽപന നടത്തിയതിലൂടെ 32 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു. 

മുഖ്യമന്ത്രിക്കു  മറുപടിയുമായി അൻവർ വൈകിട്ടു വീണ്ടും മാധ്യമങ്ങളെക്കണ്ടു. താൻ ഉന്നയിച്ച വിഷയങ്ങളിൽ പി.ശശിയും അജിത്കുമാറും മുഖ്യമന്ത്രിയെ പൂർണമായി തെറ്റിദ്ധരിപ്പിച്ചുവെന്ന് പി.വി.അൻവർ പറഞ്ഞു. മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണം – അൻവർ പറഞ്ഞു

English Summary:

Ajith Kumar Laundered Black Money; Chief Minister Must Take Action: P. V. Anvar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com