ADVERTISEMENT

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ ആരോപണവിധേയരായ കോളജ് ഡീനിനെയും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുക്കാനുള്ള സർവകലാശാല മാനേജിങ് കൗൺസിലിന്റെ തീരുമാനം ഗവർണർ തടഞ്ഞു. ഗവർണർ നിയോഗിച്ച കമ്മിഷന്റെ അന്വേഷണം പൂർത്തിയായെന്ന കാരണം പറഞ്ഞായിരുന്നു തിരിച്ചെടുക്കൽ.

എന്നാൽ റിട്ട.ജസ്റ്റിസ് എ.ഹരിപ്രസാദിന്റെ റിപ്പോർട്ടിൽ ഗവർണർ തുടർ നടപടിയെടുത്തിരുന്നില്ല. ഏതാനും ചില തെളിവുകളും രേഖകളും കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോർട്ടിൽ ഡീനിന്റെയും അസി.വാർഡന്റെയും കുറ്റങ്ങൾ എടുത്തു പറയുന്നുമുണ്ട്. മാത്രവുമല്ല, സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. ഈ സാഹചര്യം നിലനിൽക്കെയായിരുന്നു തിരിച്ചെടുക്കൽ. ഇതിനെതിരെയാണു ഗവർണറുടെ നടപടി.

English Summary:

Governor Blocks Rejoining of Pookode Veterinary College Dean and Assistant Warden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com