ADVERTISEMENT

തിരുവനന്തപുരം ∙ തിരുവനന്തപുരത്ത് വീണ്ടും ആശങ്കയുയർത്തി അമീബിക് മസ്തിഷ്കജ്വരം. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കു പുറമേ തിരുമല സ്വദേശിനിയായ 31 വയസ്സുകാരിക്കും അതിയന്നൂർ മുള്ളുവിള സ്വദേശിനിയായ 27 വയസ്സുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവർക്കും രോഗം പിടിപെട്ടതിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജില്ലയിൽ മൂന്നു മാസത്തിനിടയിൽ ഒട്ടേറെ പേർക്ക് രോഗബാധയുണ്ടായിട്ടും ശാസ്ത്രീയ പഠനങ്ങൾ നടക്കുന്നില്ല. മന്ത്രി പ്രഖ്യാപിച്ച ഐസിഎംആർ പഠനവും ഇതുവരെ തുടങ്ങിയിട്ടില്ല.

തിരുമല സ്വദേശിനിയും മുള്ളുവിള സ്വദേശിനിയും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല.

നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥി മരുതിക്കുന്ന് വാർഡിലെ പൊതുകുളത്തിൽ ഉത്രാട ദിനത്തിൽ കുളിച്ചതിനു പിന്നാലെയാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത്. കൂടെ കുളിച്ച രണ്ട് പേർക്ക് ലക്ഷണമില്ലെങ്കിലും ഇവർ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നു പേരുടെയും ആരോഗ്യ നിലയിൽ കാര്യമായ പ്രശ്നങ്ങളില്ല.

തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പരിശോധന കൂട്ടി. പനിക്കൊപ്പം അപസ്മാരം പോലെയുള്ള ലക്ഷണങ്ങൾ ഉള്ളവരിൽ അമീബിക് മസ്തിഷ്കജ്വര പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. രണ്ടു മാസത്തിനിടെ 14 പേർക്കാണ് ജില്ലയിൽ രോഗം പിടിപെട്ടത്. മരണ നിരക്ക് കൂടുതലുള്ള ഈ രോഗം ബാധിച്ച തിരുവനന്തപുരം ജില്ലയിലെ ഒരാളെയൊഴികെ മറ്റുള്ളവരെയെല്ലാം ചികിത്സയിലൂടെ രക്ഷിക്കാനായിട്ടുണ്ട്. മലിനമായ ജലസ്രോതസ്സുകൾ വൃത്തിയാക്കാനും രോഗം പടരുന്ന സാഹചര്യം പഠിക്കാനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ ശ്രമമുണ്ടായിട്ടില്ല.

English Summary:

Amoebic Meningitis Scare in Thiruvananthapuram: 2 More Cases Surface

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com