ADVERTISEMENT

അടിമാലി ∙ ഉത്തരാഖണ്ഡിൽ കൊടുമുടി കയറുന്നതിനിടയിൽ ശ്വാസതടസ്സത്തെത്തുടർന്ന് യുവാവ് മരിച്ചു. അടിമാലി കമ്പിളിക്കണ്ടം പൂവത്തിങ്കൽ (മുക്കിറ്റിയിൽ) മോഹനന്റെ മകൻ അമൽ മോഹനാണ് (35) മരിച്ചത്. 27നു പുലർച്ചെ കേരളത്തിൽനിന്നുള്ള 2 പേർ ഉൾപ്പെടെ നാലംഗ സംഘം ചാമോലി ജില്ലയിലെ ജോഷിമഠ് ഗരുഡ കൊടുമുടി കയറുന്നതിനിടെയാണ് അമലിന് ശ്വാസതടസ്സമുണ്ടായത്. സംഭവസ്ഥലത്തു തന്നെ അമൽ മരിച്ചു.

മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇടപ്പെട്ടിട്ടുണ്ടെന്ന് നോർക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. നോർക്കയുടെ ഡൽഹിയിലുള്ള എൻആർകെ ഡവലപ്മെന്റ് ഓഫിസറാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി, കേദാർനാഥിൽനിന്ന് മൃതദേഹം ഇന്നലെ ഉച്ചയോടെ ഹെലികോപ്റ്ററിൽ ജോഷിമഠ് ജനറൽ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. എംബാം ചെയ്ത മൃതദേഹം ഡൽഹിയിൽ എത്തിച്ച് വിമാനമാർഗം ഇന്നു വൈകിട്ടോടെ വീട്ടിൽ എത്തിക്കും. കഴിഞ്ഞ 20നാണ് അമൽ, കൊല്ലത്തുള്ള സുഹൃത്ത് വിഷ്ണു, ഗുജറാത്ത് സ്വദേശികളായ യുവാക്കൾ എന്നിവർ ഉൾപ്പെടുന്ന നാലംഗ സംഘം ഉത്തരാഖണ്ഡിൽ എത്തി കൊടുമുടി കയറിയത്. ഇതിനിടെ അമലിന് ശ്വസതടസ്സത്തെ തുടർന്ന് ആരോഗ്യനില വഷളായ വിവരം വിഷ്ണുവാണ് അധികൃതരെ അറിയിച്ചത്. മോഹനൻ–പരേതയായ ചന്ദ്രിക ദമ്പതികളുടെ മകനാണ് അമൽ. സഹോദരങ്ങൾ: അരുൺ, അപർണ.

English Summary:

Malayali Youth Dies from Breathing Difficulties While Climbing in Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com