ADVERTISEMENT

വൈക്കം ∙ വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യുകയും സി.കെ.ആശ എംഎൽഎയോട് അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്ന പരാതിയിൽ വൈക്കം എസ്എച്ച്ഒ കെ.ജെ തോമസിനെ സ്ഥലംമാറ്റി. വൈക്കത്തു നിന്ന് ഈരാറ്റുപേട്ട സ്റ്റേഷനിലേക്കാണു മാറ്റിയിരിക്കുന്നത്. 

ഓഗസ്റ്റ് 21നാണ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചപ്പോൾ പ്രതിരോധിക്കാൻ എത്തിയ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.എൻ.രമേശൻ, വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, അസിസ്റ്റന്റ് സെക്രട്ടറി പി.പ്രദീപ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത് നേരിയ സംഘർഷം സൃഷ്ടിച്ചിരുന്നു. തുടർന്ന് സി.കെ.ആശ എംഎൽഎയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനുള്ളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.   എസ്എച്ച്ഒയ്‌ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിക്കും സി.കെ ആശ എംഎൽഎ സ്പീക്കർക്കും പരാതി നൽകിയിരുന്നു. 

English Summary:

SHO KJ Thomas Transferred Following Disrespect to CK Asha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com