ശശീന്ദ്രനു പകരം തോമസ് കെ.തോമസ് മന്ത്രിയാകും
Mail This Article
×
തിരുവനന്തപുരം∙ മന്ത്രിസ്ഥാനം സംബന്ധിച്ച് എൻസിപി കേരള ഘടകത്തിലെ തർക്കങ്ങൾ തുടരവെ എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസ് മന്ത്രിയാകുമെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ ചർച്ചയിലെ തീരുമാനം അതാണെന്നു വ്യക്തമാക്കിയ ചാക്കോ ശശീന്ദ്രനും തോമസ് കെ.തോമസിനുമൊപ്പം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് തീരുമാനം അറിയിക്കുമെന്നും പറഞ്ഞു. മന്ത്രിമാറ്റത്തിൽ പി.സി.ചാക്കോയ്ക്കെതിരെ ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്ന ശശീന്ദ്രൻ പക്ഷം പക്ഷേ ഇതുവരെ വഴങ്ങിയിട്ടില്ല.
English Summary:
Thomas K. Thomas to Replace AK Saseendran as Minister
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.