പരാതി സ്വീകരിക്കാൻ ടോൾ ഫ്രീ നമ്പർ: ഫിലിം ചേംബറിനെ തള്ളി ഫെഫ്ക
Mail This Article
കൊച്ചി ∙ സിനിമയിലെ വനിതകളുടെ പരാതി സ്വീകരിക്കാൻ ഫെഫ്ക പുറത്തിറക്കിയ ടോൾ ഫ്രീ നമ്പറിനെച്ചൊല്ലിയുള്ള പോരു രൂക്ഷമായി. ഫെഫ്കയുടെ നടപടിക്കു നിയമസാധുതയില്ലെന്നും ഹൈക്കോടതി നിർദേശ പ്രകാരം വനിത കമ്മിഷന്റെ നേതൃത്വത്തിൽ 2022 സെപ്റ്റംബർ 27 നു മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവർത്തനം കൃത്യമായി മുന്നോട്ടു പോകുമ്പോൾ ഫെഫ്ക ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും ചേംബർ സെക്രട്ടറി സജി നന്ത്യാട്ട് ആരോപിച്ചു.
എന്നാൽ സ്ത്രീകൾക്കു വേണ്ടി രൂപീകരിച്ച കോർ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തുടരുമെന്നും അതിനു മറ്റൊരു സംഘടനയുടെ അനുമതി ആവശ്യമില്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. ഫെഫ്കയുടെ വിശകലന രേഖയിലെ കാര്യങ്ങൾ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിച്ചു ചെയ്യുമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. സിനിമയിലെ ഐസിസി കമ്മിറ്റിയുമായി സംഘടന സഹകരിക്കുന്നുണ്ട്.