കല്ലുകൊണ്ട് തലയ്ക്ക് ഇടിയേറ്റ് ചെത്തുതൊഴിലാളി കൊല്ലപ്പെട്ടു; അയൽവാസി അറസ്റ്റിൽ
Mail This Article
×
ചാമംപതാൽ ∙ മുൻവൈരാഗ്യത്തെ തുടർന്ന്, ചെത്തുതൊഴിലാളിയെ അയൽവാസി കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്തി. ചാമംപതാൽ കറിയാപറമ്പിൽ ബിജു (57) ആണു മരിച്ചത്. സംഭവത്തിൽ ചാമംപതാൽ വെള്ളാറപ്പള്ളി വീട്ടിൽ അപ്പുവിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 4.30നു വെള്ളാറപ്പള്ളി - മാരാംകുന്ന് റോഡിലായിരുന്നു സംഭവം.
തെങ്ങ് ചെത്തുന്നതിനു സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞുനിർത്തിയശേഷം ആക്രമിക്കുകയായിരുന്നു. രക്തം വാർന്നു റോഡിൽ കിടന്ന ബിജു സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവർ തമ്മിൽ നേരത്തേയും തർക്കമുണ്ടായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ബിജുവിന്റെ ഭാര്യ: തങ്കമ്മ. മക്കൾ: ബിജേഷ്, അഭിലാഷ്.
English Summary:
Toddy worker was killed by a neighbor by hitting him on the head with a black stone
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.