ADVERTISEMENT

കോട്ടയം ∙ സവർണ മനോഭാവമുള്ളവർ ഇപ്പോഴുമുണ്ടെന്നു മന്ത്രി വി.എൻ.വാസവൻ. അഖില കേരള വണ്ണാർ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വണ്ണാർ സംഘത്തിന്റെ ആസ്ഥാന മന്ദിരം ഓഫിസ് ജനറൽ സെക്രട്ടറി പൊന്നായി മോഹൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പാർവതി രാജൻ അധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷൻ, പി.സി.തമ്പി, പി.പി.വേലായുധൻ, കെ.രാജൻ എന്നിവർ പ്രസംഗിച്ചു. വാർഷിക സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പാർവതി രാജൻ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ബി.എസ്.മാവോജി, സി.സാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പൊന്നായി മോഹൻ (പ്രസി), പാർവതി രാജൻ( ജന. സെക്ര), സുനിൽ കുമാർ (ട്രഷ).

പൊന്നായി മോഹൻ, പാർവതി രാജൻ
പൊന്നായി മോഹൻ, പാർവതി രാജൻ
English Summary:

Minister V.N.Vasavan: Some Still Hold Upper Caste Attitudes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com